Thursday 18 August 2016

സംരക്ഷിത ജീവനക്കാരുടെ സാധ്യതാ പട്ടിക

Individual Management-List
Corporate Management-List
Letter to AEO/DEO

മുകളില്‍ പ്രസിദ്ധീകരിച്ച സാധ്യതാ പട്ടികയെപ്പറ്റി എന്തെങ്കിലും പരാതിയോ ആക്ഷേപമോ ഉണ്ടെങ്കില്‍ അതാത് എ.ഇ.ഓ. / ഡി.ഇ.ഓ  മാരെ സമീപിക്കേണ്ടതും  സംരക്ഷണാനുകൂല്യം ലഭിക്കുമെങ്കില്‍ പട്ടികയില്‍  ഉള്‍പ്പെടുത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടതുമാണ്.എ.ഇ.ഓ. / ഡി.ഇ.ഓ മാര്‍ സാധ്യതാ പട്ടികയില്‍ തെറ്റുണ്ടെങ്കില്‍ ആയത് തിരുത്തി ശരിയായ പട്ടിക 20.08.16 , രാവിലെ 11  മണിക്ക് മുന്‍പായി  ഡി.ഡി.ഇ.ല്‍ പ്രത്യേക ദൂതന്‍ മുഖേന എത്തിക്കേണ്ടതാണ്.എ.ഇ.ഓ. / ഡി.ഇ.ഓ മാരുടെ  കീഴില്‍ ഒരു സംരക്ഷിത ജീവനക്കാരന്‍ എങ്കിലും ഉണ്ടെങ്കില്‍ ടി  പട്ടികയില്‍, എ.ഇ.ഓ. / ഡി.ഇ.ഓ മാര്‍ക്ക് നല്‍കിയിരിക്കുന്ന  കത്തില്‍ പറയുന്ന സര്‍ട്ടിഫിക്കറ്റ് എഴുതി  20.08.16 , രാവിലെ 11  മണിക്ക് മുന്‍പായി  ഡി.ഡി.ഇ.ല്‍ പ്രത്യേക ദൂതന്‍ മുഖേന എത്തിക്കേണ്ടതാണ്.പിന്നീട് യാതൊരു മാറ്റവും  അനുവദിക്കുന്നതല്ല.അതുപോലെ തന്നെ  ഏതെങ്കിലും  സംരക്ഷിത അധ്യാപകനെ/അനധ്യാപകനെ  ഉള്‍പ്പെടുത്താന്‍ വിട്ടുപോയാലോ,അനധികൃതമായി ഉള്‍പ്പെടുത്തിയാലോ ആയതിന്‍റെ  പൂര്‍ണ്ണ ഉത്തരവാദിത്വം അതാത് എ.ഇ.ഓ. / ഡി.ഇ.ഓ മാര്‍ക്ക്  ആയിരിക്കും.

                                                                                   വിദ്യാഭ്യാസ ഉപ ഡയറക്ടര്‍
                                                                                                 കോട്ടയം